1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: ബങ്കളുരു നഗരത്തിലെ ബാറുകളിലും പബ്ബുകളിലും സ്ത്രീകളെ ജോലിക്ക് നിര്‍ത്താമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകളെ ബാര്‍ ഗേള്‍സായി ജോലിക്കെടുക്കാന്‍ പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

ബാര്‍ ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ അനുമതി. എന്നാല്‍ നിയമ വിരുദ്ധമായ നടപടികളുണ്ടായാല്‍ പോലീസിന് ഇടപെടാം. ബാറുകളിലും പബ്ബുകളിലും സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് സര്‍ക്കാര്‍ നിന്ത്രണം കൊണ്ടുവന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കാരണം സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് തടസം ഉണ്ടായതിനെത്തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ബാര്‍ ഗേള്‍സിനെ നിയമിക്കുമ്പോള്‍ രക്ഷിതാക്കളുടെ സമ്മതപത്രം അടക്കമുള്ള കര്‍ശന വ്യവസ്ഥകളാണ് അഭ്യന്തര വകുപ്പ് മുന്നോട്ട് വെച്ചിരുന്നത്. ബാറുകളില്‍ സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന്റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായ ആരോപണത്തെ തുടര്‍ന്നായിരുന്നു കര്‍ശന നിയന്ത്രണം.

എന്നാല്‍ ഇതേ തുടര്‍ന്ന് ബാര്‍ ഉടമകള്‍ക്ക് ജോലിക്ക് ആളെ വക്കാന്‍ കഴിയാത്ത അവസ്ഥ വന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.