1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2015

സ്വന്തം ലേഖകന്‍: ബീഫില്‍ തൊട്ടുകളിക്കണ്ട, ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ബീഫ് വ്യാപാരം നടത്തുന്നത് ഹിന്ദുക്കളാണെന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ദില്ലി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. മധുരയിലെ ഒരു കോളജില്‍ റാഡിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ ഒരു ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുനയായിരുന്നു സച്ചാര്‍.

2006 ല്‍ മുസ്ലിങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തിയ പാനലിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് സച്ചാര്‍. ബീഫ് വില്‍ക്കുന്നവരില്‍ 95 ശതമാനം പേരും ഹിന്ദുക്കളാണ്. എന്നിട്ടും ബീഫ് തിന്നു എന്നതിന്റെ പേരില്‍ ഒരു മുസ്ലിമിനെ അടിച്ചുകൊന്നു. ഇത് മനുഷ്യത്വത്തിന്റെ മരണമാണ്. മതവും ഭക്ഷണങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ല. വേണമെങ്കില്‍ ഞാനും ബീഫ് കഴിച്ചു എന്ന് വരും.

കാനഡ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം പണ്ഡിതരും സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മുസ്ലിങ്ങള്‍ക്ക് അനുകൂലമായി നടന്ന സെമിനാറില്‍ ഹിന്ദുക്കള്‍ക്ക് എതിരായ പരാര്‍മശം നടത്തിയ സച്ചാര്‍ പക്ഷേ ഒറ്റപ്പെടുകയായിരുന്നു.

സെമിനാറില്‍ പങ്കെടുത്ത അധ്യാപകരും പിന്നീട് സംസാരിച്ചവരും ഒന്നും സച്ചാറിനെ പിന്തുണച്ചില്ല. നമുക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത് സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഒരു അധ്യാപകന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.