1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി എന്ന ബഹുമതി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്. ബ്രാന്‍ഡ് മൂല്യനിര്‍ണയ സമിതിയായ ബ്രാന്‍ഡ് ഫിനാന്‍സസാണ് ടി.സി.എസിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി ബ്രാന്‍ഡായി തെരഞ്ഞെടുത്തത്. 78.3 പോയിന്റ് നേടി എഎപ്ലസ് റേറ്റിംഗ് ആണ് ടി.സി.എസ് നേടിയത്.

ഏറ്റവും പ്രതാപിയും മൂല്യമേറിയതുമായ കമ്പനികളെയാണ് വിശകലനത്തിന് വിധേയമാക്കിയത്. കമ്പനിയുടെ പരിതത്വം, ആത്മാര്‍ത്ഥത, ജീവനക്കാരുടെ സംതൃപ്തി, കോര്‍പറേറ്റ് മതിപ്പ് എന്നിവയാണ് റേറ്റിംഗില്‍ പരിഗണിച്ചത്. ഇടപാടുകാര്‍ക്ക് നല്‍കുന്ന പരിഗണനയും കമ്പനിയുടെ വിജയത്തിന് കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടിയ ബ്രാന്‍ഡ് എന്ന പേരും ടി.സി.എസ് നേടിയിട്ടുണ്ട്. 2010ല്‍ 2.34 ബില്യണ്‍ ഡോളര്‍ ആയിരുന്നു ടി.സി.എസിന്റെ മൂല്യം. 2016ല്‍ ഇത് 9.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

കമ്പനിയിലെ 3.44 ലക്ഷം ജീവനക്കാരാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്നും അവരുടെ അക്ഷീണ പ്രയത്‌നമാണ് കമ്പനിയെ മേഖലയില്‍ ഒന്നാംതരമാക്കിയതെന്നും ടി.സി.എസ് സി.ഇ.ഒയും എം.ഡിയുമായ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.