1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

സ്വന്തം ലേഖകന്‍: ബിഹാറില്‍ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരു ജൂനിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ പേരില്‍ നടപടിയെടുത്തതായി പോലീസ് അറിയിച്ചു. കേന്ദ്രീയ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ പരാതിയില്‍ സീനിയറായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബീഹാറിലെ മുസഫര്‍പൂരിലെ കേന്ദ്രീയ സ്‌കൂളിലെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങ്ങിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് അവശനാക്കുന്നത്. മര്‍ദ്ദിക്കുന്നതിനിടെ വിദ്യാര്‍ഥി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സീനിയര്‍ വിദ്യാര്‍ഥികള്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. നിരവധി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടം അന്വേഷിച്ച് സൈബര്‍ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.