1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2019

സ്വന്തം ലേഖകൻ: ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ വീരനായകന്മാരിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു.

പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിമുഖം എന്നെടുത്താതാണെന്ന് വ്യക്തമല്ല. പാകിസ്താനിലെത്തുന്ന കശ്മീരികളെ ആദരവോട് കൂടിയാണ് വരവേറ്റിരുന്നത്. തങ്ങള്‍ അവര്‍ക്ക് പിന്തുണയും പരിശീലനവും നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായിട്ടാണ് അവരെ തങ്ങള്‍ പരിഗണിച്ചിരുന്നതെന്നും മുഷറഫ് അഭിമുഖത്തില്‍ പറയുന്നു.

ഒസാമ ബിന്‍ലാദന്‍, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയ തീവ്രവാദികള്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കശ്മീരില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പാകിസ്താന്റെ പണ്ടേയുള്ള അവകാശവാദം നുണയാണെന്നതിന് തെളിവാണ് മുഷറഫിന്റെ വെളിപ്പെടുത്തലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.