1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂര്‍ച്ചയേറിയ ആയുധം. ഐഎസ് പ്രവര്‍ത്തകരെ ബോളിവുഡ് ഗാനങ്ങള്‍ അലോസരപ്പെടുത്തുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയായ രഹസ്യാന്വേഷണ ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് ലിബിയയില്‍ ഐഎസിനെതിരേ ഹിന്ദി ഗാനങ്ങള്‍ ആയുധമായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഗീതം ഇസ്‌ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേള്‍ക്കുന്നത് അവരെ അലോസരപ്പെടുത്തും. ഇതിനെതിരേ അവര്‍ വയര്‍ലെസിലൂടെ പരാതിപ്പെടുന്നത് ചോര്‍ത്തിയെടുത്ത് അവരുടെ ഒളിയിടങ്ങള്‍ കണ്ടെടത്തുക എന്നതാണ് തന്ത്രം. ബ്രിട്ടീഷ് സൈന്യത്തിലെ, പാക്കിസ്ഥാന്‍ സ്വദേശിയായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ഈ ആശയത്തിനു പിന്നില്‍.

ഐഎസിനെ തുരത്താന്‍ ജോയിന്റ് സ്‌പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡ് എന്ന സൈനികവിഭാഗം രൂപീകരിച്ച് ലിബിയന്‍ സൈന്യത്തിന് ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.