1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഫലം, ടാറ്റക്ക് ഓഹരി വിപണിയില്‍ നഷ്ടമായത് 30,000 കോടി രൂപ. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ ഹിതപരിശോധനയില്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിപണയില്‍ ടാറ്റ ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഇടിയുകയായിരുനു. ബ്രിട്ടനില്‍ നിരവധി തൊഴിലാളികളും വിദേശ നിക്ഷേപവുമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനവും ടാറ്റ സ്റ്റീലിന്റെയും ടി.സി.എസിന്റെയും ഓഹരിയിയില്‍ ആറ്, മൂന്ന് ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി. ബ്രിട്ടനിലെ പ്രവര്‍ത്തനം പുന:പരിശോധിക്കാനും ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

ടാറ്റ ഗ്രൂപ്പിന്റെ 19 കമ്പനികളിലായി 60,000 ല്‍ അധികം തൊഴിലാളികളാണ് ബ്രിട്ടനില്‍ ജോലിചെയ്യുന്നത്. 1907 ല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ച ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ്–ടാറ്റ സ്റ്റീല്‍, സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടല്‍, ബ്രണ്ണര്‍ മോണ്ട് എന്നീ കമ്പനികളെ ഏറ്റെടുത്തതിലൂടെ ബ്രിട്ടനിലെ സാന്നിധ്യം വര്‍ധിപ്പിച്ചു. പുതിയ സാഹചര്യത്തില്‍ ഓരോ കമ്പനിയും പ്രവര്‍ത്തനവും തന്ത്രങ്ങളും പുന:പരിശോധിക്കുമെന്നും, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ വിപണികളിലേക്കുള്ള പ്രവേശത്തിനും വിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

നിലവില്‍ ബ്രിട്ടനില്‍ കേന്ദ്രീകരിച്ചാണ് ടാറ്റ യൂറോപ്യന്‍ വിപണിയില്‍ ഇടപെട്ടിരുന്നത്. ജഗ്വാര്‍ ലാന്‍ഡ് റോവറും ടി.സി.എസുമാണ് വരുമാനത്തില്‍ മുന്നില്‍. 2008 ല്‍ ടാറ്റ ഏറ്റെടുത്ത ജഗ്വാര്‍ ലാന്‍ഡ് റോവറാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലാഭവിഹിതത്തില്‍ 90 ശതമാനവും സംഭാവന ചെയ്യുന്നത്. പുറത്തു നിന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങള്‍ക്കുമുള്ള അധിക നികുതി ടാറ്റക്ക് ബാധ്യതയാകും. അതേസമയം വാഹന വിപണി ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന സഹായം ടാറ്റക്ക് ഗുണം ചെയ്യുമെന്നും വിദഗദ്ര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.