1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2018

സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ: മരണം 66 ആയി; 631 പേരെ കാണാനില്ല; തീനാളങ്ങളോട് പൊരുതുന്നത് 5000ത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍. അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് ഒരാഴ്ചയായി പടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. കാണായാതവരുടെ എണ്ണം 631 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.

വടക്കന്‍ കലിഫോര്‍ണിയയില്‍ വന്‍നാശം വിതച്ച കാന്പ് ഫയറിലാണ് 63 പേര്‍ മരിച്ചത്. തെക്കന്‍ കലിഫോര്‍ണിയയില്‍ ലോസ് ആഞ്ചലസിനു സമീപം പടര്‍ന്നു പിടിച്ച തീയില്‍ മൂന്നുപേര്‍ക്കു ജീവഹാനി നേരിട്ടു. കാന്പ് ഫയറില്‍ കത്തിനശിച്ച പാരഡൈസ് പട്ടണത്തില്‍നിന്നാണ് ഇന്നലെ ഏഴു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതെന്ന് ബുട്ടെ കൗണ്ടി ഷരീഫ് കോറി ഹോണിയ അറിയിച്ചു. ഇവിടെ തെരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്തിന്റെ വടക്കും തെക്കുമായി മൂന്നിടങ്ങളിലാണ് ഒരേസമയം കാട്ടുതീ പടര്‍ന്നത്. ഇതില്‍ വടക്കുണ്ടായ കാന്പ് ഫയര്‍ എന്ന കാട്ടുതീ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ആയിരുന്നു. പാരഡൈസ് നഗരമടക്കം വിഴുങ്ങിയ ഈ കാട്ടുതീ അണയ്ക്കാന്‍ അയ്യായിരത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രശ്രമം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.