1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2019

സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ഇന്ത്യാപാക് മത്സരം കാണാന്‍ ടിക്കറ്റ് സംഘടിപ്പിച്ച് കൊടുത്തതിന് മഹേന്ദ്ര സിങ് ധോണിയ്ക്ക് നന്ദി പറഞ്ഞ് പാക് ക്രിക്കറ്റ് ആരാധകനായ ‘ചാച്ചാ ചിക്കാഗോ’ എന്നറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍. 2011 ല്‍ മൊഹാലിയില്‍ നടന്ന ഇന്ത്യാപാക് ലോകകപ്പ് കളി കാണാന്‍ ടിക്കറ്റ് ഒപ്പിച്ച് കൊടുത്തത് മുതലുള്ള ബന്ധമാണ് ചാച്ചയ്ക്ക് ധോണിയുമായുള്ളത്.

‘ഞാന്‍ ഇന്നലെ ഇവിടെയെത്തി. ടിക്കറ്റ് കിട്ടാനായി 800 മുതല്‍ 900 പൗണ്ട് വരെ മുടക്കാന്‍ ഇവിടെ ആള്‍ക്കാര്‍ തയ്യാറാണ്. ചിക്കാഗോയിലേക്കുള്ള മടക്ക ടിക്കറ്റിന് ഇത്രയും കാശ് മതി. ഇതിന് ഞാന്‍ ധോണിയോടാണ് നന്ദി പറയേണ്ടത്. ടിക്കറ്റ് കിട്ടാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല’ ചാച്ച പറഞ്ഞു.

‘തിരക്കിലായത് കൊണ്ട് ധോണിയെ ഞാന്‍ വിളിക്കാറില്ല. ടെക്സ്റ്റ് മെസ്സേജുകളിലൂടെയാണ് അദ്ദേഹവുമായി ബന്ധം പുലര്‍ത്താറുള്ളത്. കുറേ മുമ്പ് ഞാനിവിടെ വന്നപ്പോള്‍ അദ്ദേഹം എനിക്ക് ടിക്കറ്റ് ഉറപ്പാക്കി. അദ്ദേഹമൊരു വലിയ മനുഷ്യനാണ്. 2011ലെ ആ മൊഹാലിയിലെ മത്സരം മുതല്‍ അദ്ദേഹം എനിക്ക് ചെയ്ത് തരുന്ന കാര്യങ്ങള്‍ മറ്റാരും ചെയ്യുമെന്ന് തോന്നുന്നില്ല’ ചാച്ച പറയുന്നു.

അമേരിക്കയിലെ ചിക്കാഗോയില്‍ ഹോട്ടല്‍ നടത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍ സ്‌നേഹത്തോടെ ‘ചാച്ചാ’ എന്ന് വിളിയ്ക്കുന്ന മുഹമ്മദ് ബഷീര്‍. ഇന്ത്യയും പാകിസ്ഥാനും കളി വരുമ്പോള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ബഷീര്‍ 2011ന് ശേഷം ഇരു രാജ്യങ്ങളുടെയും ഒറ്റ കളിയും ഒഴിവാക്കിയിട്ടില്ല. ഇന്ത്യയുടെയും പാകിസ്താന്റെയും കൊടികള്‍ ചേര്‍ത്തുള്ള വസ്ത്രമണിഞ്ഞ് വരുന്ന ചാച്ച താന്‍ സമാധാനത്തിന്റെ ദൂതനാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല