1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: ചെങ്ങന്നൂരില്‍ ഇന്ന് കലാശക്കൊട്ട്; തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രതീക്ഷയോടെ മുന്നണികള്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. വിജയകുമാറിന് മണ്ഡലത്തില്‍ വ്യക്തിപരമായുള്ള സ്വാധീനം യുഡിഎഫ് മുന്നോട്ടുവച്ചപ്പോള്‍ ബിജെപി ശ്രീധരന്‍പിള്ളയുടെ വ്യക്തിപരമായ ഇമേജും ഉപയോഗപ്പെടുത്തി പ്രചാരണം ശക്തമാക്കി.

കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെ തന്നെ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷം കേങ്കേമമാക്കാനുള്ള നീക്കങ്ങള്‍ എല്ലാ മുന്നണികളും നടത്തുന്നുണ്ട്. ഞായറാഴ്ചത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് പോളിംങ് ആരംഭിക്കുന്നത്. 31 നാണ് വോട്ടെണ്ണല്‍.

കസ്റ്റഡി കൊലപാതകവും രാഷ്ട്രീയ കൊലപാതകവും മറ്റ് ദേശീയ വിഷയങ്ങളും ചര്‍ച്ചയായ തെരഞ്ഞെടുപ്പിനെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ലിറ്റ്മസ് ടെസ്റ്റായാണ് മൂന്നു മുന്നണികളും കാണുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.