1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാര്‍ വിസ നിഷേധിച്ച് രാഷ്ട്രീയ തടവുകാരനാക്കിയ നോബേല്‍ ജേതാവ് ലിയു സിയാബോ അന്തരിച്ചു. 61 വയസ്സായിരുന്നു. കരളിന് അര്‍ബുദം ബാധിച്ച സിയാബോവിന്റെ അന്ത്യം ഷെന്യാങ്ങിലെ ചൈനീസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് സിയാബോവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. 2010 ലാണ് ലിയു സിയാബോക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതെങ്കിലും അത് ഏറ്റുവാങ്ങാന്‍ ചൈനീസ് ഭരണകൂടം അനുവദിച്ചില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഒഴിഞ്ഞ കസേരയിലാണ് നൊബേല്‍ സമിതി പുരസ്‌കാരം സമര്‍പ്പിച്ചത്.

ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ലിയു സിയാബോക്ക് നൊബേല്‍ സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തിയതിന് 2008 ല്‍ തടവിലാക്കപ്പെട്ട ലിയു സിയാബോയെ 2009 ല്‍ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സര്‍വകലാശാല മുന്‍ പ്രഫസറായിരുന്ന ലിയു സിയാബോ 1989 ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ സമരത്തിലും പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും ചൈന വീട്ടുതടങ്കലിലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.