1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

സ്വന്തം ലേഖകന്‍: ചൈനയിലെ അന്തരീക്ഷ മലിനീകരണ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യക്കിട്ടൊരു കൊട്ട്. ചൈനയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡുകളിലാണ് മുംബെയും ചെന്നൈയും പോലുള്ള ഇന്ത്യന്‍ നഗരങ്ങളിലെ മലിനീകരണത്തിന്റെ ദൃശ്യങ്ങളുള്ളത്.

കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന ചൈനയിലെ പ്രധാന നഗരങ്ങളിലാണ് മലിനീകരണത്തിനെതിരായ ബോധവല്‍ക്കരണ ബോര്‍ഡുകളില്‍ ഇന്ത്യയിലെ നഗരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നങ്ങളും പൊടിക്കാറ്റും പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയിട്ട് മുംബൈ കടലോരങ്ങളില്‍ കുട്ടികള്‍ക്കു കളിസ്ഥലം പോലും ബാക്കിയില്ലെന്നാണ് ഒരു പരസ്യം. ബീച്ചില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിനു മുകളില്‍നിന്നു ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. 2015 ജൂലൈയില്‍ മണല്‍ക്കാറ്റു മൂലം അഹമ്മദാബാദില്‍ വഴിനടക്കുന്നവര്‍ക്കു പോലും പരസ്പരം കാണാനാവാത്ത സ്ഥിതി വന്നെന്ന് മറ്റൊരു പരസ്യം പറയുന്നു.

മലിനീകരണം പരമാവധി കുറക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണ് ചൈനീസ് സര്‍ക്കാര്‍ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം നടത്തുന്നത്. മറ്റ് പത്തോളം രാജ്യങ്ങളിലെ മലിനീകരണവും ബോര്‍ഡുകളിലുണ്ട്. വികസനത്തിന്റെ പേരില്‍ പരിസ്ഥിതി മലിനീകരണത്തിനു നേരെ സര്‍ക്കാര്‍ കണ്ണടച്ചതാണ് ചൈനീസ് നഗരങ്ങളിലെ മലിനീകരണം ഇത്രയും വഷളാകാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.