1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015

ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദിസയ്ക്ക് ജോര്‍ജ് രാജകുമാരന്‍ ധരിച്ചിരുന്ന വസ്ത്രത്തിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. മാമോദീസാ പൂര്‍ത്തിയായി 24 മണിക്കൂറിനകം കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഈ വേഷത്തിന്റെ ഒരു പീസ് പോലും മിച്ചമില്ലാതെ എല്ലാം വിറ്റ് തീര്‍ന്നു. ബ്രിട്ടീഷ് ഡിസൈനറായ റെയ്ച്ചല്‍ റിലെ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ജോര്‍ജ് രാജകുമാരന്‍ ധരിച്ചിരുന്നത്.

1984ല്‍ പ്രിന്‍സ് വില്യംസ് ബേബി പ്രിന്‍സ് ഹാരിയെ ആദ്യമായി കണ്ടപ്പോള്‍ ധരിച്ചിരുന്നതിനോട് സമാനമായ വേഷമാണ് ജോര്‍ജ് രാജകുമാരനും ധരിച്ചിരുന്നത്. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇരുവരുടെയും വേഷത്തിലുണ്ടായിരുന്നത്.

ജോര്‍ജ് രാജകുമാരന്റെ വേഷം എപ്പോഴും ബ്രിട്ടണില്‍ സംസാരവിഷയം ആകാറുള്ളതാണ്. സമാനമായ വസ്ത്രങ്ങള്‍ക്ക് വന്‍ഡിമാന്‍ഡാണ് ബ്രിട്ടണില്‍ ഉടനീളമുണ്ടാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.