1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: തീവ്ര ഹിന്ദുത്വ പ്രചാരണത്തിന് കോടികള്‍ വാഗ്ദാനം; കോബ്ര പോസ്റ്റിന്റെ ഒളി കാമറയില്‍ കുടുങ്ങി മാധ്യമ വമ്പന്മാര്‍; പേടിഎമ്മും കെണിയില്‍. വര്‍ഗീയത തുളുമ്പുന്ന ഉള്ളടക്കമുള്ളതും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉന്നതപദവിയിലുള്ളവര്‍ വില പേശലിന് തയാറാകുന്ന ഒളികാമറ ഓപറേഷന്‍ ദൃശ്യങ്ങള്‍ ന്യൂസ് പോര്‍ട്ടലായ ‘കോബ്ര പോസ്റ്റ്’ പുറത്തുവിട്ടു.

30ലധികം വിഡിയോകളാണ് സൈറ്റ് പുറത്തുവിട്ടത്. ഒളികാമറ ഓപറേഷന്‍ രണ്ടാം ഘട്ടത്തിന്റെ വിഡിയോകള്‍ പുറത്തുവിടുന്നതിനെതിരെ മാധ്യമസ്ഥാപനമായ ‘ദൈനിക് ഭാസ്‌കര്‍’ ഡല്‍ഹി ഹൈകോടതിയില്‍നിന്ന് അനുകൂല വിധി നേടിയിരുന്നു. ഈ സാഹചര്യത്തില്‍, ‘ദൈനിക് ഭാസ്‌കര്‍’ ഉള്‍പ്പെടുന്ന വിഡിയോ ഭാഗങ്ങള്‍ ഒഴിവാക്കി.
കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍ കോടികളുടെ പരസ്യദാതാവ് എന്ന നിലക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഹിന്ദുസ്ഥാന്‍ ടൈംസ്’, ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’, ‘ടി.വി 18’, ‘എ.ബി.എന്‍ ആന്ധ്ര ജ്യോതി’, ‘ദിനമലര്‍’, ‘ഓപണ്‍ മാഗസിന്‍’, ‘സണ്‍ ഗ്രൂപ്’ തുടങ്ങിയവയുമാണ് വിലപേശല്‍ നടത്തിയത്.
റിപ്പോര്‍ട്ടറായ പുഷ്പ് ശര്‍മ ഒരു സംഘടനയുടെ ‘പ്രചാരക്’ ആണെന്നും പേര് ‘ആചാര്യ അടല്‍’ ആണെന്നുമാണ് പരിചയപ്പെടുത്തുന്നത്. ‘ശ്രീമദ് ഭഗവത് ഗീത പ്രചാര്‍ സമിതി’ എന്ന സംഘടനയെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ഇയാള്‍ പറയുന്നത്. വര്‍ഗീയത വിതക്കുന്ന വാര്‍ത്തകളും മറ്റും ഉള്‍പ്പെടുത്തി കാമ്പയിന്‍ നടത്തുന്നതിനുള്ള പിന്തുണ നല്‍കിയാല്‍ കോടികളുടെ പരസ്യവും സ്‌പോണ്‍സര്‍ഷിപ്പും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കാമ്പയിന്‍ രണ്ട് രൂപത്തില്‍ നടത്തണം. ആദ്യം അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനായി മതപരമായ ഉള്ളടക്കമുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും വേണം. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സുവ്യക്തമായ നടപടികള്‍ വേണം. ആര്‍.എസ്.എസ് നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

‘ടൈംസ് ഓഫ് ഇന്ത്യ’യുടെ എം.ഡി വിനീത് ജെയ്ന്‍ ഉള്‍പ്പെടെ ഈ ഓഫറിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. ‘ടൈംസി’ന് 500 കോടിയാണ് റിപ്പോര്‍ട്ടര്‍ വാഗ്ദാനം ചെയ്തത്.
എന്നാല്‍, പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും രണ്ടു പത്രങ്ങള്‍. ‘ബര്‍തമാനും’ ‘ദൈനിക് സംബദും’, വര്‍ഗീയവും ചേരിതിരിവുണ്ടാക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഈ ഓഫറുകള്‍ തള്ളി.

കോബ്രാ പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ പേ.ടി.എമ്മും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പോലും തങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി നല്‍കാറുണ്ടെന്ന പേ.ടി.എമ്മിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്ന വീഡിയോയാണ് കോബ്രാ പോസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ആര്‍.എസ്.എസ് തന്റെ രക്തത്തിലുണ്ടെന്നും പേ.ടി.എം സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് ശേഖര്‍ ശര്‍മ പറയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

നിലവില്‍ തങ്ങള്‍ സംഘപരിവാറിനും നരേന്ദ്ര മോദിയ്ക്കുമെല്ലാം ഇത്തരം സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും ആര്‍.എസ്.എസ് തന്റെ രക്തത്തിലുണ്ടെന്നും പേ.ടി.എം സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് ശേഖര്‍ ശര്‍മ പറയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. നിലവില്‍ തങ്ങള്‍ സംഘപരിവാറിനും നരേന്ദ്ര മോദിയ്ക്കുമെല്ലാം ഇത്തരം സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.