1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2018

സ്വന്തം ലേഖകന്‍: കൊളംബിയയിലെ മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നമായ പോലീസ് നായ; 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട് മാഫിയ. സോംബ്ര എന്ന മിടുക്കന്‍ പൊലീസ് നായയാണ് കൊളംബിയയിലെ കള്ളക്കടത്തുകാരുടെ ടി സ്വപ്‌നമായിരിക്കുന്നത്. കൊളംബിയയിലെ ഭീകരന്‍മാരായിരുന്ന കള്ളക്കടത്തുകാര്‍ ഇന്ന് ഈ നായയുടെ പേരു കേട്ടാല്‍ ഞെട്ടി വിറയ്ക്കുമെന്ന് പോലീസുകാര്‍ പറയുന്നു.

ഇതുവരെ ഏകദേശം 68 കോടി രൂപയുടെ മയക്കു മരുന്നാണ് സോംബ്ര പിടിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാര്‍ സോബ്രയുടെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരിക്കുകയാണ് ഇപ്പോള്‍. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട സോംബ്ര കൊളംബിയ പൊലീസില്‍ 2 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നായയുടെ സഹായത്തോടെ 245 ക്രിമിനലുകളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

രണ്ട് വലിയ വിമാനത്താവളങ്ങളിലാണ് സോംബ്രയുടെ ഡ്യുട്ടി. 2016 മാര്‍ച്ചില്‍ സോംബ്ര 2958 കിലോഗ്രാം കൊക്കൈയ്ന്‍ പഴത്തിന്റെ ബോക്‌സില്‍ നിന്ന് കണ്ടെടുത്തിരുന്നു. ബല്‍ജിയത്തിലേക്ക് അയച്ച ബോക്‌സായിരുന്നു അത്. 2017 മെയ് മാസം ഏകദേശം 1.1 ടണ്‍ കൊക്കേയ്ന്‍ പിടിച്ചെടുത്തു. ഏകദേശം ആറ് വയസ്സ് പ്രായമുണ്ട് ഈ മിടുക്കന്‍ നായക്ക്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.