1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: കോവിഡ് കാലമാണ്, സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകളുമൊക്കെയാണ് ചർച്ചകളിൽ നിറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികൾ പോലും പ്രിയപ്പെട്ടവരെ കാണാനും അടുത്തിരിക്കാനും ക്വാറന്റീൻ കഴിയും വരെ കാത്തിരിക്കുന്നു.

എന്നാല്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എങ്ങനെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാം? ഈ ചോദ്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പത്ത് വയസ്സുകാരിയായ പൈഗേ, സുരക്ഷിതമായി തൊട്ടുനില്‍ക്കാനുള്ള, കെട്ടിപ്പിടിക്കാനുള്ള കര്‍ട്ടന്‍ ആണ് പൈഗേ ഉണ്ടാക്കിയത്.

മുത്തശ്ശനേയും മുത്തശ്ശിയേയും കെട്ടിപ്പിടിക്കാതെ ദിവസങ്ങൾ നീണ്ട് പോയപ്പോഴാണ് പൈഗേ ഇത്തരമൊരു ആശയവുമായി വന്നത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ കര്‍ട്ടന്‍ സ്ഥാപിച്ചു. രണ്ട് പേര്‍ക്കിടയില്‍ കര്‍ട്ടന്‍ ഉണ്ടെങ്കിലും ഇരുവര്‍ക്കും കെട്ടിപ്പിടിക്കാനും ചേര്‍ന്നുനില്‍ക്കാനും വേണമെങ്കില്‍ ചുംബിക്കാനും സാധിക്കും. ഹഗ് കര്‍ട്ടന്‍ എന്നാണ് പൈഗേ ഇതിന് പേരിട്ടിരിക്കുന്നത്.

രോഗബാധയെ പേടിക്കരുതെന്ന കുറിപ്പോടെ പൈഗേയുടം മാതാപിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കര്‍ട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. നിരവധി പേരാണ് ആശയത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. സമാനമായ ഹഗ് കര്‍ട്ടനുകള്‍ ഉണ്ടാക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.

Lindsay Lindsay यांनी वर पोस्ट केले शुक्रवार, ८ मे, २०२०

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.