1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സ്വന്തം ലേഖകന്‍: വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്. വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനാണ് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

രണ്ടു ട്വിറ്റര്‍ ഹാന്‍ഡിലുകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചെന്നൈ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി, ഐടി ആക്ട്, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നിവയിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബോളിവുഡ് സംവിധായകന്‍ ഇംത്യാസ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയില്‍ വിജയ് ചിത്രത്തെ കുറിച്ച് ധന്യ നടത്തിയ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്.

വിജയുടെ സുര എന്ന ചിത്രം ഇന്റര്‍വെല്‍ വരെ കണ്ട് ഇറങ്ങിപ്പോരുകയായിരുന്നെന്നും എന്നാല്‍ ജബ് ഹാരി മെറ്റ് സേജല്‍ ആ റിക്കാര്‍ഡ് തകര്‍ത്തെന്നും ഇന്റര്‍വെല്ലിന് മുന്പുതന്നെ താന്‍ തിയറ്റര്‍ വിട്ടെന്നും ധന്യ ട്വിറ്ററില്‍ കുറിച്ചു. ഇതേതുടര്‍ന്ന് വിജയ് ഫാന്‍സ് എന്ന് അവകാശപ്പെടുന്നവര്‍ ധന്യക്കുനേരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ധന്യയെ വ്യക്തി അധിക്ഷേപം നടത്തുന്ന #PublictiyBeepDhanya എന്ന ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടംപിടിച്ചു. ഇതേതുടര്‍ന്നാണ് ധന്യ പോലീസില്‍ പരാതി നല്‍കിയത്.

അതിനിടെ താന്‍ അഭിനയിച്ച സിനിമ മോശമായിരുന്നെന്ന് അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകര്‍ക്ക് താക്കീതുമായി നടന്‍ വിജയ് രംഗത്തെത്തി. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താന്‍. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരും നടത്താന്‍ പാടില്ല. തന്റെ സിനിമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട് വിജയ് പത്രക്കുറിപ്പില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.