1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമേഹരോഗമുള്ള ആളുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡയബീറ്റ്‌സ് യുകെയുടെ മുന്നറിയിപ്പ്. 2005ല്‍ 2.1 മില്യണ്‍ ആളുകള്‍ക്കാണ് ഏതെങ്കിലും തരത്തിലുള്ള പ്രമേഹമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 3.3 മില്യണാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അന്ധതയുണ്ടാകുമെന്നും വര്‍ദ്ധിച്ച തോതിലുള്ള പ്രമേഹതോത് എന്‍എച്ച്എസിന് ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ചാരിറ്റി സംഘടന പറയുന്നു.

പ്രമേഹ രോഗികള്‍ക്ക് നല്‍കി വരുന്ന പരിചരണത്തില്‍ കാര്യമായ പുരോഗമനമുണ്ടാക്കണമെന്നും പ്രമേഹത്തെ തടയാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ഡയബീറ്റ്‌സ് യുകെ എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടു. ഭക്ഷണക്രമം കൊണ്ടും പൊണ്ണത്തടി കൊണ്ടും ഉണ്ടാകുന്ന ടൈപ്പ് രണ്ട് പ്രമേഹമാണ് 90 ശതമാനം ആളുകളിലും ഉണ്ടായിരിക്കുന്നത്. ടൈപ്പ് ഒന്ന് പ്രമേഹം സാധാരണയായി ഉണ്ടാകുന്നത് കുട്ടിക്കാലത്താണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇന്‍സുലിന്‍ ടൈപ്പ് ഒന്ന് പ്രമേഹ രോഗികള്‍ക്ക് ഉത്പാദിപ്പിക്കപ്പെടുന്നില്ല.

പ്രമേഹരോഗം രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണെന്നും നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ പോലുള്ള സ്ഥലങ്ങളില്‍ ഇത് രാജ്യ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ബ്രെന്റില്‍ ജിപിയായ ഡോ ജൊവാന്‍ ജോണ്‍ പറഞ്ഞു. ഒരാഴ്ച്ചയില്‍ ഒരാള്‍ക്കെങ്കിലും പുതുതായി പ്രമേഹരോഗം കണ്ടെത്താത്ത ആഴ്ച്ചയില്ലെന്നും ചില സമയങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് പേര്‍ക്ക് വരെ പുതുതായി പ്രമേഹരോഗം കണ്ടെത്താറുണ്ടെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.