1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: റിവഞ്ച് പോണില്‍നിന്ന് രക്ഷ വേണോ? ആദ്യം സ്വകാര്യ ചിത്രങ്ങള്‍ അയച്ചു തരൂ എന്ന് ഫെയ്‌സ്ബുക്ക്. ഇണകളായിരുന്നവര്‍ വേര്‍പിരിഞ്ഞതിനുശേഷം, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതികാരം തീര്‍ക്കുന്ന റിവഞ്ച് പോണിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് നീക്കം. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം തുടങ്ങിയ പദ്ധതി ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കാണു വ്യാപിപ്പിക്കുന്നത്.

തന്റെ സ്വകാര്യചിത്രം ഫെയ്‌സ്ബുക്കില്‍ പരക്കുമെന്ന് ഒരാള്‍ക്കു പേടി തോന്നിയാല്‍, ആ ചിത്രം ഫെയ്‌സ്ബുക്കിലെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുകയാണു പദ്ധതിയുടെ ആദ്യപടി. കമ്പനി നിയോഗിച്ച പ്രത്യേകസംഘം ചിത്രം പരിശോധിച്ചതിനു ശേഷം ഹാഷെന്നു പറയുന്ന തിരിച്ചറിയല്‍രേഖ ചിത്രത്തിനു നല്‍കും. ഹാഷ് നിലവില്‍വന്നാല്‍ അക്കാര്യം ഇ–മെയിലിലൂടെ അറിയിച്ചശേഷം ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം സെര്‍വറില്‍ നിന്നു ഫെയ്‌സ്ബുക് നീക്കും, എന്നാല്‍ ഹാഷ് നിലനില്‍ക്കും.

പിന്നീടൊരിക്കല്‍ ഈ ചിത്രം ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക് മെസഞ്ചര്‍ എന്നിവയില്‍ ആരെങ്കിലും ഷെയര്‍ ചെയ്താല്‍ ഉടനടി തടയിടാനും സ്വകാര്യത സംരക്ഷിക്കാനും ഹാഷ് സംവിധാനം വഴിയൊരുക്കും. രാജ്യാന്തരതലത്തിലെ പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്നാണു ഫെയ്‌സ്ബുക് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ വിവാദങ്ങളില്‍ മുങ്ങിനില്‍ക്കുന്ന ഫെയ്‌സ്ബുക്കിന് എന്തു വിശ്വസിച്ചു സ്വകാര്യചിത്രങ്ങള്‍ നല്‍കും എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.