1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2015

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പ്രണയത്തിന് ഒടുവില്‍ കാമുകനെ നേരില്‍ കണ്ട കാമുകിയുടെ ബോധം പോയി. ഫേസ്ബുക്കിലെ യുവ സുന്ദരന്‍ അന്‍പത്തിയഞ്ച് വയസ്സുള്ള കാമുകനായി മുന്നില്‍ വന്നു നിന്നപ്പോഴാണ് ഇരുപതുകാരിക്ക് തല കറങ്ങിയത്. കാമുകന്‍ പോലീസ് പിടിയിലുമായി.

ഗള്‍ഫില്‍ പെയിന്ററായ ഇയാള്‍ പലപേരുകളില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന സ്വഭാവക്കാരനാണ്. ആലപ്പുഴ സ്വദേശിയായ ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പലപേരുകളിലുള്ള വ്യാജ പ്രൊഫൈലുകള്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കാന്‍ വിദഗ്ദനാണ് ആലപ്പുഴ കരുമാടി കാര്‍ത്തികയില്‍ സത്യശീലന്‍പിള്ള എന്ന് അന്‍പത്തിയഞ്ചുകാരന്‍. മധുരമായി ചാറ്റ് ചെയ്തു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുകയും വഴങ്ങാത്തവരെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികമായി ഉപയോഗിക്കുകയുമാണ് സത്യശീലന്‍ പിള്ളയുടെ രീതി.

ബഹ്‌റിനില്‍ പെയിന്ററായി ജോലി നോക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇടുക്കി കരുണാപുരം സ്വദശിനിയായ ഇരുപതുകാരിയെ കാണാനാണ് എത്തിയത്. മുപ്പത് വയസ്സ് ഉണ്ടെന്നും ഗള്‍ഫില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണെന്നും തെറ്റിധരിപ്പിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ വിളിച്ചു വരുത്തിയത്.

എന്നാല്‍ ആളെ നേരില്‍ കണ്ടതോടെ പെണ്‍കുട്ടി ബോധം കെട്ടു വീഴുകയായിരുന്നു. സ്ഥിതി വഷളായതു കണ്ട് സ്ഥലം കാലിയാക്കിയ സത്യശീലന്‍ പിള്ളയെ പൊലീസ് പിന്നീട് തന്ത്രപൂര്‍വ്വം പെണ്‍കുട്ടിയെ കൊണ്ട് ഫോണിലൂടെ വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ ജാതിയും മതവും നോക്കി പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന ഇയാളുടെ തട്ടിപ്പില്‍ നിരവധിപേര്‍ കുടുങ്ങിയതായാണ് സൂചന.

ഭാര്യയും കുട്ടികളുമുള്ള ഇയാള്‍ സംസ്ഥാനത്ത് പലയിടത്തും ഇതേ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലിസ് കണ്ടെടുത്തു. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.