1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2016

സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വന്‍ തീപിടുത്തം, കത്തി നശിച്ചവയില്‍ മലയാളിയുടെ ഫ്‌ലാറ്റും, ആളപായമില്ല. അല്‍ താവൂന്‍ ഭാഗത്തെ ഷാര്‍ജ, ദുബായ് ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിന് എതിര്‍ ഭാഗത്തുള്ള 20 നിലകളുള്ള അല്‍ ബന്ദരി ട്വിന്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ബി ബ്ലോക്കിലെ 13 ആം നിലയില്‍നിന്ന് വളരെ പെട്ടെന്ന് മുകളിലെ എട്ട് ഫ്‌ലാറ്റുകളിലേക്ക് തീ വ്യാപിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12 നായിരുന്നു അപകടം. അപകട കാരണം അറിവായിട്ടില്ല. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പുകശ്വസിച്ച് ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും പാരമെഡിക്കല്‍ വിഭാഗം ഇവരുടെ രക്ഷക്കത്തെി. അവധി ദിവസമായതിനാല്‍ നിരവധി പേര്‍ കെട്ടിടങ്ങളിലുണ്ടായിരുന്നു. തീപടരുന്നത് കണ്ടവര്‍ ഉടനെ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതാണ് വന്‍ ദുരന്തം ഒഴിവായത്. കെട്ടിടത്തിലുണ്ടായിരുന്നവര്‍ ഗോവണി വഴിയാണ് പുറത്തെത്തിയത്. എന്നാല്‍ വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരത്തില്‍ പുറത്തിറങ്ങാന്‍ പ്രയാസം നേരിട്ടു.

കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രയാസപ്പെട്ടവരെ സിവില്‍ഡിഫന്‍സും പൊലീസും ചേര്‍ന്നാണ് പുറത്തത്തെിച്ചത്. മലയാളിയുടേതുള്‍പ്പെടെ കത്തിയ ഫ്‌ലാറ്റുകളെല്ലാം പൂര്‍ണമായും നശിച്ചു. കത്തിയ ഫ്‌ലാറ്റുകളില്‍ ഉണ്ടായിരുന്നവര്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥയിലാണ്. വിലപിടിപ്പുള്ള രേഖകളും മറ്റും കത്തി ചാമ്പലായി.

തീപിടിത്തത്തെ തുടര്‍ന്ന് അല്‍ ഇത്തിഹാദ് റോഡിലെ ഷാര്‍ജദുബൈ ദിശയിലെ റോഡ് താല്‍ക്കാലികമായി അടച്ചത് വന്‍ ഗതാഗത കുരുക്കിന് കാരണമായി. വാഹനങ്ങള്‍ അല്‍ഖാന്‍ റോഡ് വഴി ദുബൈയിലേക്ക് തിരിഞ്ഞപ്പോള്‍ അല്‍ നഹ്ദ ഭാഗത്തും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.