1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2019

സ്വന്തം ലേഖകന്‍: കാറോട്ട മത്സരത്തിനിടെ കാര്‍ ഇടിച്ച് പറന്ന് തവിടുപൊടിയായി; ഡ്രൈവര്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ഫോര്‍മുല ത്രീ ഡ്രൈവര്‍ അലക്‌സ് പെറോണിയാണ് കാഴ്ചക്കാരെ ഞെട്ടിച്ച അപകടത്തില്‍ നിന്ന് അവിശ്വസനീയമാംവണ്ണം രക്ഷപ്പെട്ടത്.

മോണ്‍സയില്‍ ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയുടെ യോഗ്യതാ റേസിന് തൊട്ടുമുന്‍പ് നടന്ന റേസിലാണ് പത്തൊന്‍പതുകാരനായ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ അലക്‌സ് പെറോണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറുകള്‍ അതിവേഗം പായുന്ന പാരാബോളിക്ക് വളവിലെ പുതിയതായി സ്ഥാപിച്ച സോസേജ് കേര്‍ബില്‍ ഇടിച്ച കാര്‍ വായുവില്‍ ഉയര്‍ന്ന് മൂന്ന്‌വട്ടം കരണം മറിഞ്ഞാണ് ട്രാക്കിന്റെ ഓരത്ത് മൂക്കുകുത്തി വീണ് തകര്‍ന്നത്. ഞെട്ടലോടെയാണ് കാണികള്‍ ഈ ദാരുണ ദൃശ്യം കണ്ടുനിന്നത്.

പെറോണി തകര്‍ന്നുപോയ കാറില്‍ നിന്ന് സ്വയം പുറത്തിറങ്ങി ഓടിയെത്തിയ മെഡിക്കല്‍ കാറില്‍ കയറുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പെറോണിക്ക് നട്ടെല്ലിനും തലയ്ക്കും പരിക്കുണ്ട്. കാറിനുള്ളിലെ റോള്‍ കേജാണ് പെറോണിയുടെ ജീവന്‍ കാത്തത്. ജീവന് ആപത്തില്ലെങ്കിലും പെറോണി രണ്ടാമത്തെ റേസില്‍ പങ്കെടുക്കില്ല.

ഈ അപകടം കാരണം ഞായറാഴ്ച നടക്കേണ്ട ഇറ്റാലിയന്‍ ഗ്രാന്‍പ്രീയുടെ മൂന്നാം പ്രാക്ടീസ് റേസ് തുടങ്ങാന്‍ വൈകി. ഡ്രൈവര്‍മാര്‍ വലിയ വ്യാസത്തില്‍ തിരിക്കുന്നത് വഴി കാറുകള്‍ വേലിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി സ്ഥാപിച്ച സോസേജ് കേര്‍ബ് ട്രാക്കിന്റെ വശത്ത് നിന്ന് മാറ്റി. ഈ ക്രെബിനെതിരേ വലിയ വിമര്‍ശമാണ് ടീമുകളില്‍ നിന്നുയരുന്നത്. ഇയ്യിടെയാണ് ഇത് റേസിങ് ട്രാക്കില്‍ സ്ഥാപിച്ചുതുടങ്ങിയത്. രണ്ടര ലക്ഷം പൗണ്ടിന്റെ നഷ്ടമാണ് ഇതുവരെയായി ഈ കേര്‍ബ് വഴി തങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് റെഡ് ബുള്‍ ഇയ്യിടെ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫോര്‍മുല ടുവിലെ ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് ഡ്രൈവര്‍ അന്തോയ്ന്‍ ഹ്യൂബര്‍ട്ട് റേസിനിടെയുള്ള അപകടത്തില്‍പ്പെട്ട് മരിച്ചത്. മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല