1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ. 30 പേജ് വരുന്ന ചിത്രകഥയില്‍ ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കണക്കറ്റു പരിഹസിക്കുന്നു. ബീഫിന്റെ പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന കൊലപാതകങ്ങളും അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തെയുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസ് ആണ് പുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദത്തിന്റെ വളര്‍ച്ചയും അതിന്റെ രാഷ്ട്രീയവും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന് വേണ്ടി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും ഫ്രഞ്ച് ജനതയ്ക്ക് പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യംമെന്ന് ചിത്രകാരന്‍ പറയുന്നു.

വിജയകാന്ത് ചൗഹാന്‍ എന്ന ഗോ സംരക്ഷകനെ കണ്ടു മുട്ടിയ ശേഷമാണ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്നും തെമാറിസ് വ്യക്തമാക്കി. ഫ്രാന്‍സ് ജനത നേരത്തെ കരുതിയിരുന്നത് ഇന്ത്യ, ഗാന്ധിയുടെ നാടാണെന്നാണ്. എന്നാല്‍ ആ ധാരണ മാറിയെന്നും തെമാറിസ് തുറന്നടിക്കുന്നു. ചിത്രകഥയ്ക്ക് വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാധകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.