1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2017

സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് 1945 ലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടില്ല! രഹസ്യ രേഖയുമായി ഫ്രഞ്ച് ചരിത്രകാരന്‍. 1945 ഓഗസ്റ്റ് 8 ന് നടന്ന വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഫ്രാന്‍സിന്റെ രഹസ്യ രേഖ. ഫ്രഞ്ച് ചരിത്രകാരന്‍ ആയ ജെബിപി മൂര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു നേതാജിയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍. അതിന്നും അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ ഇതുവരെ ലഭിക്കാത്തതും നിരവധി കഥകള്‍ പ്രചരിക്കാന്‍ കാരണമായി.

ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ച ഷാനവാസ്, ഖോസ്‌ല കമ്മിറ്റികള്‍ അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചെന്നാണ് വിധിയെഴുതിയത്. എന്നാല്‍ 1999ല്‍ നിയമിച്ച മുഖര്‍ജി കമീഷന്‍ അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ മുഖര്‍ജി കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. മുഖര്‍ജി കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതാണ് പാരിസില്‍നിന്നുള്ള ജെ.ബി. മൂറിന്റെ വെളിപ്പെടുത്തല്‍.

സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നുണ്ടെന്നുമുള്ള വിവരം 1947 ഡിസംബര്‍ 11ന് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ നിന്നാണ് ഈ രേഖ മൂറിന് ലഭിച്ചത്. 945 ഓഗസ്റ്റ് 18 ന് തായ് വാനില്‍ വച്ച് വിമാന അപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ.

എന്നാല്‍ 1945 ഓഗസ്റ്റ് 18 ന് അങ്ങനെ ഒരു വിമാന അപകടം തന്നെ ഉണ്ടായിട്ടില്ലെന്നും 1945 ന് ശേഷവും ബോസ് ജീവിച്ചിരുന്നു എന്നുമായിരുന്നു മുഖര്‍ജി കമ്മീഷന്റെ കണ്ടെത്തല്‍. ഇതു ശരിവക്കുന്ന തരത്തില്‍ 1947 ഡിസംബര്‍ വരെ ബോസ് ജീവനോട് ഉണ്ടായിരുന്നു എന്നാണ് ഫ്രാന്‍സിന്റെ പക്കലുള്ള രഹസ്യ രേഖകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹം എവിടെയായിരുന്നു ഉണ്ടായിരുന്നത് എന്നത് അജ്ഞാതമാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.