1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഗാന്ധി സ്റ്റാമ്പിന് റെക്കോര്‍ഡ് വില, ലേലത്തില്‍ പോയത് നാലു കോടി പതിനാലു ലക്ഷം രൂപയ്ക്ക്. മഹാത്മ ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച തപാല്‍ സ്റ്റാമ്പിനാണ് ബ്രിട്ടനില്‍ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ട് റെക്കോര്‍ഡ് ലേലത്തുക ലഭിച്ചത്. ഇന്ത്യന്‍ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ഡീലര്‍ സ്റ്റാന്‍ലി ഗിബ്‌സണ്‍ പറഞ്ഞു.

1948 ല്‍ പുറത്തിറങ്ങിയതാണീ 10 രൂപയുടെ സ്റ്റാമ്പ്. പര്‍പ്പിള്‍ ബ്രൗണ്‍ നിറത്തില്‍ നാല് സ്റ്റാമ്പുകള്‍ അടങ്ങിയ 13 എണ്ണമാണ് പുറത്തിറക്കിയത്. നാല് എണ്ണം അടങ്ങിയ ഒരു സെറ്റായി ഇന്ത്യന്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത് അപൂര്‍വമാണ്. ഇത്തരത്തിലുള്ള മറ്റൊരു സെറ്റ് കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ലി ഗിബ്‌സണ്‍ ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ടിന് വിറ്റിരുന്നു.

മറ്റൊരു സെറ്റ് എലിസബത്ത് രാജ്ഞിയുടെ സ്റ്റാമ്പ് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്റ്റാമ്പ് ശേഖരമാണ് ഇത്. ഇന്ത്യന്‍ സ്റ്റാമ്പിന് ഇത്രയും വില ലഭിക്കുന്നത് അപൂര്‍വമാണെന്നാണ് സ്റ്റാമ്പ് ശേഖരണ രംഗത്തെ പ്രമുഖരുടേയും അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.