1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2018

സ്വന്തം ലേഖകന്‍: വംശീയതാ ആരോപണം; ഘാന സര്‍വകലാശാലയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. മഹാത്മ ഗാന്ധിയുടെ പ്രതിമ ഘാന സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്തു. ഗാന്ധിജി വംശീയ വിരോധിയാണെന്ന പരാതിയെ തുടര്‍ന്നാണ് ഗാന്ധി പ്രതിമ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കാമ്പസില്‍ നിന്ന് മാറ്റിയത്. സര്‍വകലാശാലയില്‍ നിന്ന് മാറ്റിയത്. 2016ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണവ് മുഖര്‍ജിയാണ് അകാറയിലെ ഘാന സര്‍വകലാശാലയില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്.

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ പ്രതീകം കൂടിയായിരുന്നു പ്രതിമ അനാച്ഛാദനം. എന്നാല്‍ പ്രതിമ സ്ഥാപിച്ച സമയത്തു തന്നെ അത് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ആവശ്യമുന്നയിച്ചത്. ഗാന്ധിയെഴുതിയ ചില കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഗാന്ധി വംശീയ വിരോധിയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യക്കാര്‍ കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരെക്കാള്‍ മേന്മയേറിയവരാണെന്ന് ഗാന്ധിയുടെ കുറിപ്പുകളിലുണ്ടെന്നാണ് ആരോപണം. ആഫ്രിക്കകാരെ സൂചിപ്പിക്കുന്നതിനായി കാപ്പിരികളെന്ന ഏറ്റവും മോശമായ വംശീയ പദം ഗാന്ധി ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. ഗാന്ധിയുടെ പ്രതിമ സര്‍വകലാശാലയില്‍ ഉണ്ടെങ്കില്‍ അതിനര്‍ഥം എല്ലാതരത്തിലും അദ്ദേഹത്തെ അംഗീകരിക്കുന്നെന്നാണ്, ഗാന്ധി വംശീയവിരോധിയാണെങ്കില്‍ പ്രതിമ സര്‍വകലാശാലയില്‍ തുടരുന്നത് ശരിയല്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.