1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

സ്വന്തം ലേഖകന്‍: മഹാത്മാ ഗാന്ധി വധക്കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ചാര്‍ജ് ഷീറ്റും പുറത്തു വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെയും ചാര്‍ജ് ഷീറ്റിന്റെയും കോപിയും ഗാന്ധിജിയുടെ മൃതദേഹം നിയമപ്രകാരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നോ തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെട്ട് ഒഡീഷയിലെ ബൊളാന്‍ഗിര്‍ ജില്ലയില്‍ നിന്നുള്ള ഹേമന്ത പാണ്ഡ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

1948 ജനുവരി 30 നാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ആഭ്യന്തര മന്ത്രാലയം ഈ അപേക്ഷ ദേശീയ പുരാവസ്തു വകുപ്പിലേക്കും ഗാന്ധിസ്മൃതി ഡയറക്ടര്‍ക്കും ദര്‍ശന്‍ സമിതിക്കും അയച്ചു. പബ്ലിക് റെക്കോര്‍ഡ്‌സ് ആക്ട് 1993, പബ്ലിക് റെക്കോര്‍ഡ്‌സ് റൂള്‍സ് 1997 പ്രകാരം സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ തങ്ങളുടെ ഓഫീസ് സന്ദര്‍ശിക്കണമെന്ന് ദേശീയ പുരാവസ്തു വകുപ്പ് പാണ്ഡയെ അറിയിച്ചു.

കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച്, ഗാന്ധിജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്ന് ഗാന്ധി സ്!മൃതിയും ദര്‍ശന്‍ സ്!മൃതിയും പാണ്ഡയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ചോ ചാര്‍ജ് ഷീറ്റിനെ കുറിച്ചോ തങ്ങള്‍ക്ക് വിവരമില്ലെന്നാണ് ഗാന്ധി സ്!മൃതിയും ദര്‍ശന്‍ സ്!മൃതിയും മറുപടി നല്‍കിയത്.

വധത്തിന് ശേഷം തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷന്‍ ആണ് അന്വേഷണം നടത്തിയതെന്നും അവരാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഗാന്ധി സ്!മൃതി വിവരം നല്‍കി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുമായും ചാര്‍ജ് ഷീറ്റുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലോ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലോ ലഭ്യമാണോയെന്ന് പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വിവരാവകാശ കമ്മീഷണര്‍ ശരത് സബര്‍വാള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.