1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2019

സ്വന്തം ലേഖകന്‍: സിനിമയില്‍ വന്നശേഷം ‘കോംപ്രമൈസ്’ എന്ന വാക്ക് നേരിട്ടു കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. റെഡ് എഫ്.എം റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം തുറന്നുപറഞ്ഞത്.

മെസ്സേജ് വഴിയാണ് താന്‍ ഈ ചോദ്യം നേരിട്ടതെന്നും എന്നാല്‍ അതിനു മറുപടി അയച്ചില്ലെന്നും ഗായത്രി പറഞ്ഞു. ‘സിനിമയാണല്ലോ, ആര്‍ യു റെഡി ഫോര്‍ കോംപ്രമൈസ്’ എന്നായിരുന്നു ചോദ്യമെന്നും ഗായത്രി വ്യക്തമാക്കി. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്കു താന്‍ മറുപടി നല്‍കാറില്ലെന്നും അവര്‍ പറഞ്ഞു.

ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് നേരിട്ടുതന്നെ നല്ല മറുപടി നല്‍കണമെന്ന് ഗായത്രിക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത നടന്‍ ധ്രുവന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങള്‍. ധ്രുവനൊപ്പം അഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.