1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: ഗൂഗിളിലെ ലിംഗ വിവേചന വിവാദം. സ്ത്രീകള്‍ക്ക് ഗൂഗിളില്‍ സ്ഥാനമില്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്ന് സിഇഒ സുന്ദര്‍ പിച്ചെ. ഗൂഗിളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറഞ്ഞ സുന്ദര്‍ പിച്ചെ അത് അങ്ങനെ അല്ലെന്ന് പറയാന്‍ ആരേയും അനുവദിക്കില്ലെന്നും വ്യക്തമാക്കി.

‘സ്ത്രീകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വ്യവസായങ്ങളിം സ്ഥാനമുണ്ട്. ഗൂഗിളിലും നിങ്ങള്‍ക്ക് സ്ഥാനമുണ്ട്. അല്ലെന്ന് പറയാന്‍ ആരെയും അനുവദിക്കില്ല. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്,’ യുഎസിലെ ഗൂഗിള്‍ കാമ്പസില്‍ സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ പിച്ചെ വ്യക്തമാക്കി.

നേരത്തെ, ജൈവിക ഘടന അനുസരിച്ച് സ്ത്രീകള്‍ക്ക് പറ്റിയ ഒരു ജോലിയല്ല എഞ്ചിനീയറിംഗ് എന്നു കാണിച്ച് ഗൂഗ്‌ളിന്റെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അയച്ച സന്ദേശം ചോര്‍ന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സി.ഇ.ഒയുടെ പ്രസ്താവന. എഞ്ചിനീയര്‍മാര്‍ ലോകത്തെല്ലാവര്‍ക്കും വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നവരാണ്. അതിനായി ലോകത്തിലെ എല്ലാ പ്രതിനിധികളെയും തങ്ങള്‍ക്കാവശ്യമുണ്ടെന്നും പിച്ചെ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.