1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2018

സ്വന്തം ലേഖകന്‍: യു.എസില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നിഷേധം; പ്രതിഷേധവുമായി ഫെയ്‌സ്ബുക്കും. എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികളും എച്ച് 4 വിസയുമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. യു.എസിലെ നിയമ നിര്‍മാതാക്കള്‍ക്കും ഐ.ടി കമ്പനികള്‍ക്കുമൊപ്പം ഫെയ്‌സ്ബുക്കും തീരുമാനത്തിനെതിരെ പ്രതിഷേധമറിയിച്ചു.

ഇത്തരത്തില്‍ എച്ച് 4 വിസ കൈവശമുള്ളവരിലേറെയും സ്ത്രീകളായ ഇന്ത്യന്‍ തൊഴിലാളികളാണ്. എച്ച്1 ബി വിസക്കാരുടെ പങ്കാളികളായ എച്ച് 4 വിസക്കാര്‍ക്ക് യു.എസില്‍ ജോലി ചെയ്യുന്നതിന് ഒബാമയുടെ ഭരണകാലത്ത് അനുവദിച്ച അനുമതിപത്രമാണ് ഇപ്പോള്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.

അമേരിക്കയിലെ തൊഴിലിടങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികളെ ഒഴിവാക്കുന്ന ഈ നിയമം നടപ്പാക്കുന്നത് പിന്‍വലിക്കണമെന്നും ഇത് അവരുടെ കുടുംബങ്ങളെ തകര്‍ക്കുകയും നമ്മുടെ സമ്പദ് വ്യവസ്ഥക്ക് മുറിവേല്‍പിക്കുകയും ചെയ്യുമെന്നും ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ പ്രതികരിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.