1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2016

സ്വന്തം ലേഖകന്‍: അംഗവൈകല്യമുള്ള കളിപ്പാട്ടങ്ങള്‍ പുറത്തിറക്കിയ ഡാനിഷ് കമ്പനിക്ക് അഭിനന്ദന പ്രവാഹം. ആദ്യമായാണ് ഒരു കമ്പനി ഇത്തരമൊരു ആശയവുമായി രംഗത്തെത്തുന്നത്. പ്രശസ്ത ഡാനിഷ് കളിപ്പാട്ട നിര്‍മ്മാതാക്കളായ ലിഗോയാണ് അംഗവൈകല്യമുള്ള പാവകളെ അവതരിപ്പിച്ചത്.

വൈകല്യങ്ങളുള്ളവരെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് കമ്പനി പറയുന്നു. അംഗവൈകല്യമുള്ള വീല്‍ ചെയറിലിരിക്കുന്ന ഒരു കുട്ടിയുടെ രൂപത്തെയാണ് തങ്ങളുടെ നീണ്ട കളിപ്പാട്ട ശ്രേണിയില്‍ പുതുതായി അവതരിപ്പിക്കുന്നത്.

ജര്‍മ്മനിയിലെ നൂറാംബര്‍ഗിലെ അന്താരാഷ്ട്ര കളിപ്പാട്ട മേളയിലാണ് ലിഗോ ആദ്യമായി തങ്ങളുടെ അംഗവൈകല്യമുള്ള പാവയെ പുറത്തിറക്കിയത്. വരുന്ന ജൂണോടെ പുതിയ കളിപ്പാട്ടം വിപണിയില്‍ എത്തിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.