1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2015

സ്വന്തം ലേഖകന്‍: ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഇന്ത്യ ചൈനയേയും അമേരിക്കയേയും കടത്തിവെട്ടി. ആഗോളതലത്തില്‍ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ചീഫ് എക്‌സിക്യുട്ടീവും ഡയറക്ടര്‍ ജനറലുമായ ടോണി ടൈലര്‍ അറിയിച്ചു.

ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 16.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചതായി അയാട്ട വ്യക്തമാക്കിയിട്ടുണ്ട്. കുതിപ്പില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്. വ്യോമയാന മേഖലയില്‍ മുന്‍പന്തിയിലുള്ള ഏഴു രാജ്യങ്ങളിലെ സര്‍വേ റിപ്പോര്‍ട്ടാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സര്‍വേ കാലയളവില്‍ ചൈന 12.10 ശതമാനവും റഷ്യ 10 ശതമാനവും വളര്‍ച്ചയാണു കൈവരിച്ചത്. ആഗോള ആഭ്യന്തര വ്യോമ ഗതാഗത ശരാശരി വളര്‍ച്ച 6.5 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 5.3 ശതമാനമായിരുന്നു. വരും വര്‍ഷങ്ങളില്‍ ആഭ്യന്തര വ്യോമഗതാഗത രംഗം കൂടുതല്‍ വളര്‍ച്ച നേടുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ചെറുതും വലുതുമായ നിരവധി വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ച് ഈ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനുള്ള തയ്യറെടുപ്പിലാണ് ഇന്ത്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.