1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2018

സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് നേട്ടം; ഒരു പടി കയറി 130 ആം സ്ഥാനം സ്വന്തമാക്കി. ഐക്യരാഷ്ട്രസഭാ വികസനപരിപാടി (യു.എന്‍.ഡി.പി.) വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയിലാണ് (എച്ച്.ഐ.ഡി.) ഇന്ത്യ ഒരു പടി കയറി 130മത്തെ സ്ഥാനം സ്വന്തമാക്കിയത്.

189 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവ പട്ടികയില്‍ 136, 150 സ്ഥാനങ്ങളിലാണ്.

ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ മാനവിക വികസന സൂചിക മൂല്യം ശരാശരിയെക്കാള്‍ (.638) ഉയരത്തിലാണ്. ദീര്‍ഘവും ആരോഗ്യമുള്ളതുമായി ജീവിതം, പഠനത്തിനുള്ള സാഹചര്യം, ജീവിതനിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.