1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2017

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടി ഭീകരവാദത്തിന്റെ കാര്യത്തില്‍ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാന്‍ കബളിപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളമാണ് കുപ്രസിദ്ധ ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന് ആവര്‍ത്തിക്കുന്ന പാക്കിസ്ഥാന്റെ വ്യാജമുഖമാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഭീകരവാദികള്‍ക്ക് ഒരു തരത്തിലുമുള്ള സഹായം ലഭ്യമാക്കില്ലെന്നും പാക്ക് മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള വാക്കു പാലിക്കാന്‍ തയാറാകണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒന്‍പതു വര്‍ഷം പൂര്‍ത്തിയാകാന്‍ നാലു ദിവസം മാത്രം അവശേഷിക്കെയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വിട്ടയയ്ക്കാനുള്ള നീക്കം. മറ്റു രാജ്യങ്ങള്‍ക്കെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ തുടര്‍ന്നും സഹായം ചെയ്യുമെന്നതിന്റെ തെളിവാണ് ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള നീക്കമെന്നും ഇന്ത്യ വിമര്‍ശിച്ചു.

ജനുവരി 31 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാഫിസ് സയീദിനെ വിട്ടയയ്ക്കാന്‍ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് ഉത്തരവിട്ടത്. ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണു സയീദിനെ വീട്ടുതടങ്കലിലാക്കിയത്. മുംബൈ ആക്രമണത്തിലുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടര്‍ന്ന് ഇയാളുടെ തലയ്ക്ക് യുഎസ് ഒരുകോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.