1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017
File Image

സ്വന്തം ലേഖകന്‍: നിര്‍ണായകമായി ഇന്ത്യ യുകെ ഉന്നതതല ചര്‍ച്ച, കുറ്റവാളികളെ കൈമാറല്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ, അനധികൃത കുടിയേറ്റം എന്നിവ പ്രധാന വിഷയമായി. ബ്രിട്ടനില്‍ അഭയം തേടിയ കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യയും യുകെയും തമ്മില്‍ നടത്തിയ ആഭ്യന്തര ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്ന കാര്യവും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹ്ര്‍ഷിയാണ് ബ്രിട്ടീഷ് കുടിയേറ്റ വിഭാഗം മന്ത്രി ബ്രാന്‍ഡന്‍ ലെവിസ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.

9000 കോടി രൂപ ബാങ്ക് വായ്പയെടുത്തിട്ട് ഇന്ത്യയില്‍നിന്ന് മുങ്ങിയ വിജയ് മല്യയെയും മുന്‍ ഐപിഎല്‍ മേധാവി ലളിത് മോദിയെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടോയെന്ന ചോദ്യത്തിന്, ഏതെങ്കിലും പ്രത്യേക കാര്യം ഉന്നയിച്ചില്ലെന്ന് മഹ്ര്‍ഷി പറഞ്ഞു.

ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം ആയിരം പേര്‍ അനധികൃതമായി കുടിയേറുന്നുണ്ടെന്നു ബ്രിട്ടന്‍ അറിയിച്ചു. 2016 ല്‍ തെരേസാ മേയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.