1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടുന്ന മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് പ്രത്യേക താത്പര്യമെടുക്കാം. പക്ഷേ, അത് മറ്റുള്ളവര്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചുകൊണ്ടാവരുത്. ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ അടുക്കളത്തോട്ടമല്ല, ചൈനയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഷാവോയി വെളിപ്പെടുത്തി.

ലോകത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം നാവികത്താവള പദ്ധതികളുമായി മുന്നോട്ടു പോവുന്നതിനിടെയാണ് ചൈനയുടെ മുന്നറിയിപ്പ്. മാലെ ദ്വീപിലെ തന്ത്രപ്രധാനമായ മുപ്പതോളം ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവന്നതും കഴിഞ്ഞ ദിവസമാണ്. ഓള്‍ ചൈനീസ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ ക്ഷണപ്രകാരം ബെയ്ജിങ്ങിലെത്തിയ ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍ ഷാവോയി.

ചൈന പ്രതിരോധകാര്യ മന്ത്രാലയ വക്താവ് യാങ് യു ജുന്‍, മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അക്കാദമിക് പ്രതിനിധികള്‍ എന്നിവരും ഷാവോയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ലോക രാഷ്ട്രങ്ങള്‍ക്കെല്ലാം കടല്‍ വഴിയുള്ള വ്യാപാരത്തിന് നിര്‍ണായകവും തന്ത്രപ്രധാനവുമായ മേഖലയാണിത്. ഒരാള്‍ മാത്രം അത് കൈയടക്കിവെച്ചാല്‍ തര്‍ക്കങ്ങളും മത്സരങ്ങളും ഉണ്ടായേക്കാം.

ഇന്ത്യന്‍ മഹാസമുദ്രമേഖലയെച്ചൊല്ലി ഗുരുതരമായ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായേക്കാമെന്ന അമേരിക്കയുടെ നേരത്തേയുള്ള മുന്നറിയിപ്പ് ഈ ഘട്ടത്തില്‍ തള്ളാനാവില്ലെന്നും ഷാവോ പറഞ്ഞു.

മറ്റു രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് തങ്ങളുടെ നയമെന്ന് യാങ് യു ജുന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.