1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2018

സ്വന്തം ലേഖകന്‍: ഇറാഖ് പാര്‍ലമമെന്റ് തെരഞ്ഞെടുപ്പില്‍ ശിയ പണ്ഡിതന്‍ മുഖ്തദ അല്‍ സദറും സഖ്യവും അധികാരത്തിലേക്ക്. അന്തിമഫലം പ്രഖ്യാപിച്ചപ്പോള്‍ അന്താരാഷ്ട്ര പിന്തുണയുള്ള പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ പാര്‍ട്ടിയെ പിന്തള്ളി സദറിന്റെ സഖ്യം മുന്നിലെത്തി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാത്തതിനാല്‍ സദ്‌റിന് പ്രധാനമന്ത്രിയാവാന്‍ കഴിയില്ല.

54 സീറ്റുകളാണ് അദ്ദേഹത്തിന്റെ സഖ്യം നേടിയത്. ഇറാനുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഹാദി അല്‍ അംരിയുടെ സഖ്യം 47 സീറ്റുകള്‍ നേടി രണ്ടാമതെത്തി. 42 സീറ്റുകള്‍ നേടി അബാദിയുടെ പാര്‍ട്ടി മൂന്നാമതായി. ഔദ്യോഗികഫലം വന്ന് 90 ദിവസത്തിനകം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് നിയമം. ഇറാനുമായും യു.എസുമായും ബന്ധം പുലര്‍ത്തുന്ന ഇതരസഖ്യങ്ങളുമായി സദ്ര്‍ സഹകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഐ.എസിന്റെ ആക്രമണത്തോടെ തകര്‍ന്നടിഞ്ഞ ഇറാഖ് പുനരുദ്ധരിക്കുമെന്നാണ് സദ്ര്‍ സഖ്യത്തിന്റെ വാഗ്ദാനം. സ്‌കൂളുകളും ആശുപത്രിക്കെട്ടിടങ്ങളും പുതുക്കിപ്പണിയുകയും തകര്‍ന്ന എണ്ണവില ഏകീകരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുമ്പ് സദ്‌റിന്റെ സഖ്യത്തെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.