1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2019

സ്വന്തം ലേഖകന്‍: ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍. ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. ഇക്കൊല്ലത്തെ മാതൃദിനമായ മെയ് ഒമ്പതിനായിരുന്നു ഇറോം ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍.

Irom Sharmilaമാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ ജനിച്ചത് യാദൃശ്ചികമാണെങ്കിലും അത് സന്തോഷം ഇരട്ടിയാക്കിയെന്ന് ഇറോമും ഭര്‍ത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും അറിയിച്ചിരുന്നു. സിസേറിയനിലൂടെയായിരുന്നു കുട്ടികളുടെ ജനനം. ശസ്ത്രക്രിയയുടെ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും ഇറോമും കുട്ടികളും ഇപ്പോള്‍ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അഫ്‌സ്പ നിയമത്തിനെതിരെ ദീര്‍ഘകാലം നിരാഹാര സമരം നടത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഭരണകൂടത്തിന്റെ അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2016 ല്‍ സമരം അവസാനിപ്പിച്ചിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇറോം പരാജയപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.