1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ രണ്ടാമതാക്കി ബൊക്കോ ഹറാം ലോകത്തിലെ ഏറ്റവും ഭീകരരായ തീവ്രവാദി സംഘടന. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ഇന്‍ ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സാണ് നൈജീരിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോക്കോ ഹറാമിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്.

ഭീകരതയുടെ കാര്യത്തില്‍ കുപ്രസിദ്ധരായ ഇസ്ലാമിക് സ്റ്റേറ്റിനെയാണ് ഹറാം പിന്തള്ളിയത്. 2014 ല്‍ ഐ.എസ്. 6,073 കൊലകള്‍ നടത്തിയപ്പോള്‍ അതേ കാലയളവില്‍ ബോക്കോഹറാം നടത്തിയത് 6,644 കൊലകളാണ്. ഈ വര്‍ഷവും കൂടുതല്‍ കൊലപാതകളുമായി മരണ വ്യാപാരം നടത്തുകയാണ് ബൊക്കോ ഹറാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്കന്‍ ആഫ്രിക്കയില്‍ നരനായാട്ട് നടത്തുന്ന ഈ ഭീകരസംഘടനയ്ക്ക് ഛാഡിലും കാമറൂണിലും കേന്ദ്രങ്ങളുണ്ട്. 2002ല്‍ മഹമ്മദ് യൂബസഫാ ആണ് ഈ മതഭീകരസംഘടന സ്ഥാപിച്ചത്. ഇയാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അബൂബക്കര്‍ ഷേക്കു ആണ് സംഘടനയെ നയിക്കുന്നത്. ഈവര്‍ഷം മാര്‍ച്ചില്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് ബോക്കോഹറാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.