1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്ന് ഒളിച്ചോടിയ ബ്രിട്ടിഷ് യുവതിയുടെ മൂന്നാമത്തെ കുഞ്ഞും സിറിയയില്‍ മരിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ആകൃഷ്ടയായി സിറിയയിലേക്കു പോയി ഭീകരരിലൊരാളെ വിവാഹം ചെയ്ത ബ്രിട്ടിഷ് പെണ്‍കുട്ടി ഷമീമ ബീഗ(19)ത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുകയായിരുന്നു ഷമീമയും ജാറ എന്നു പേരിട്ട രണ്ടാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞും.

കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു മുന്‍പ് സിറിയയില്‍വച്ചുണ്ടായ 2 കുഞ്ഞുങ്ങളും പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചു പോയതായി ഷമീമ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞുമായി തിരികെ നാട്ടില്‍വരാന്‍ കഴിഞ്ഞ മാസം താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ അഭ്യര്‍ഥന ബ്രിട്ടിഷ് സര്‍ക്കാര്‍ അവഗണിച്ചതും പൗരത്വം റദ്ദാക്കിയതും വിവാദമായിരുന്നു.

അമ്മയ്ക്കു ബ്രിട്ടിഷ് പൗരത്വമുണ്ടായിരുന്നപ്പോള്‍ ജനിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷമീമയുടെ വീട്ടുകാരും രംഗത്തെത്തിയതാണ്. ബംഗ്ലദേശ് സ്വദേശികളാണിവര്‍. കുഞ്ഞിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയത്തിനെതിരെ വിമര്‍ശനം രൂക്ഷമായി. നെതര്‍ലന്‍ഡ്‌സ് പൗരനായ ഐഎസ് ഭീകരരാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാള്‍ സിറിയയില്‍ തടവിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.