1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015

അമേരിക്ക ആത്മാര്‍ത്ഥമായി ശ്രമിക്കുകയായിരുന്നെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ച തടയാന്‍ സാധിക്കുമായിരുന്നെന്ന് യുഎസ് ആര്‍മിയിടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. യുഎസ് ആര്‍മിയിലെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റേ ഒഡിയേര്‍നോയാണ് അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്ക ഇറാഖില്‍ നടത്തിയ സൈനിക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. തന്റെ സേവന കാലയളവിലെ നാല് വര്‍ഷക്കാലത്തോളം അദ്ദേഹം ഇറാഖിലാണ് സേവനം അനുഷ്ടിച്ചത്.

തങ്ങള്‍ വ്യക്തമായ അടിത്തറ ഉണ്ടാക്കിയ ഇറാഖിലെ മണ്ണില്‍ ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തുന്ന മുന്നേറ്റങ്ങള്‍ ഇടര്‍ച്ചയോടെ അല്ലാതെ നോക്കിക്കാണാനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറാഖിലെ യുഎസിന്റെ ഇടപെടീല്‍ കുറച്ച് കൂടി ശക്തമായിരുന്നെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റഅ ഈ രീതിയിലുള്ള വളര്‍ച്ച പ്രാപിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.