1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു. സിറിയയിലെ പൗരാണിക നഗരമായ പല്‍മിറയിലെ മുന്‍ പുരാവസ്തു വകുപ്പു മേധാവി ഖാലിദ് അല്‍ അസദിനെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊന്നത്.

പല്‍മിറയിലെ പൊതുസ്ഥലത്ത് ഒട്ടറെ പേര്‍ നോക്കിനില്‍ക്കെയാണ് അസദിന്റെ തലയറുത്തത്. തെരുവില്‍ വൈദ്യുത പോസ്റ്റിനോടു ചേര്‍ത്തു കെട്ടിവച്ച അസദിന്റെ മൃതദേഹത്തിന്റെ ചിത്രം ഐഎസ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അസദ് സിറിയന്‍ ഭരണകൂടത്തിന്റെ വിശ്വസ്തനാണെന്നും പല്‍മിറയിലെ വിഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ സിറിയയെ പ്രതിനിധീകരിച്ച് വിദേശ രാജ്യങ്ങളില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് ഐഎസിന്റെ ആരോപണം.

കഴിഞ്ഞ മേയിലാണ് ഐഎസ് പല്‍മിറ കീഴടക്കിയത്. അസദ് ഒരു മാസമായി ഐഎസിന്റെ പിടിയിലായിരുന്നു. പുരാതന നഗരത്തില്‍ എവിടെയെങ്കിലും സ്വര്‍ണശേഖരമുണ്ടോ എന്ന് അസദിനെ ഉപയോഗിച്ചു കണ്ടെത്താനായിരുന്നു ഐഎസിന്റെ ശ്രമം. 50 വര്‍ഷം പല്‍മിറയിലെ പുരാവസ്തു വകുപ്പിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ച അസദ് 13 വര്‍ഷം മുന്‍പാണ് വിരമിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.