1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2016

സ്വന്തം ലേഖകന്‍: മൂന്നു മാസത്തിനിടെ പലസ്തീനില്‍ 25 കുറ്റികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്, ഇസ്രയേല്‍ സൈന്യം പ്രതിക്കൂട്ടില്‍. കുട്ടികളില്‍ ഭൂരിപക്ഷവും ഇസ്രയേലി സൈനികരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 വര്‍ഷത്തെ അവസാന മൂന്നു മാസങ്ങളിലെ കണക്കാണിത്.

ഏകദേശം 1300 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമാണ് കുട്ടികള്‍ ഏറെയും കൊല്ലപ്പെട്ടത്. 12–17 പ്രായമുള്ള 422 കുട്ടികള്‍ ഇസ്രയേലി സൈനികരുടെ പിടിയിലാണെന്നും യുണിസെഫ് വ്യക്തമാക്കി.

2009 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇസ്രയേലി നിയമപ്രകാരം 12 വയസ്സ് പൂര്‍ത്തിയായ പലസ്തീന്‍ കുട്ടികളെയും വിചാരണ ചെയ്യാം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ 204 പലസ്തീന്‍കാരാണ് മേഖലയില്‍ കൊല്ലപ്പെട്ടത്.

മിക്കവാറും സന്ദര്‍ഭങ്ങളില്‍ പലസ്തീനി കുട്ടികള്‍ ഇസ്രയേല്‍ സൈനികരെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ന്യായം പറഞ്ഞാണ് ഇസ്രയേല്‍ അവരെ വിചാരണ ചെയ്യുന്നതും വെടിവച്ചു കൊല്ലുന്നതും. കൊല്ലപ്പെട്ട പലസ്തീനികളില്‍ മിക്കവരും കൈയില്‍ കത്തിയോ ഗ്രനേഡോ തോക്കോ ഉള്ളവരായിരുന്നു എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്രയേല്‍ അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.