1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2017

സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുമല ഇടുഞ്ഞുവീണ ഹോട്ടലില്‍നിന്ന് ആറുപേരെ ജീവനോടെ കണ്ടെത്തി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 30 ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ പെട്ടിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ആറു പേരെ ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വീണ്ടെടുക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് അത്ഭുതമായി.

മധ്യ ഇറ്റലിയിലെ ഗ്രാന്‍ സാസോ മലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന റിഗോപിയാനോ ഹോട്ടലായിരുന്നു മഞ്ഞുപാളികള്‍ വീണ് തകര്‍ന്നത്. നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടത്തൊനായതെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളില്‍നിന്ന് വിദൂരമായ മലനിരയിലാണ് ഹോട്ടലെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇതുവരെ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല. ഇവിടേക്കുള്ള റോഡുകളില്‍ വന്‍ ഹിമപാതങ്ങളും മരത്തടികളും വീണുകിടക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമായതാണ് കാരണം.

135 ഓളം ദുരന്തനിവാരണസേനാ അംഗങ്ങള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ഹെലികോപ്ടര്‍ വഴി രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. നേരത്തേ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. തീരപ്രദേശ നഗരമായ പെസ്‌കാരയില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരത്താണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.

നാലുതവണ ശക്തമായ ഭൂചലനമുണ്ടായ ഈ പ്രദേശങ്ങളിലെ ടെലിഫോണ്‍, ഇലക്ട്രിസിറ്റി തുടങ്ങിയവയുടെ പ്രവര്‍ത്തനം പൂര്‍ണമായു നിലച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന പെന്നെ നഗരത്തില്‍നിന്ന് നീതിന്യായ വകുപ്പ് മന്ത്രി ഫെഡറിക്ക ചിയാവരോലിഗ്രാനാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളുടെ തുടര്‍ച്ചയായാണ് ഹിമപാതം ഉണ്ടായത്. 30 പേരാണ് അപകട സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.