1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2018

സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ തിരോധാനം; നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സൗദി അറേബ്യയ്‌ക്കെതിരേ ശിക്ഷാനടപടികളുണ്ടാകുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സൗദിയുടെ പരാമര്‍ശം.

ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ സൗദിവിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ദൂരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപരോധങ്ങളിലൂടെയോ രാഷ്ട്രീയസമ്മര്‍ദങ്ങളുടെയോ നടത്തുന്ന ഭീഷണികളെ തള്ളിക്കളയുന്നുവെന്ന് സൗദി ഭരണകൂടത്തിലെ പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

ഖഷോഗ്ഗിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ സമ്മര്‍ദംചെലുത്തണമെന്നാവശ്യപ്പെട്ട് തുര്‍ക്കി ബ്രിട്ടനെ സമീപിച്ചതും സൗദിയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ കയറി പരിശോധന നടത്തുന്നതിന് സൗദി അനുവാദം നല്‍കുന്നില്ലെന്നും തുര്‍ക്കി ആരോപിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്!ലൂത് കാവുസോ!ഗ്!ലു തിങ്കളാഴ്ച ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറെമി ഹണ്ടുമായി കൂടിക്കാഴ്ച നടത്തും. ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി തുര്‍ക്കി നേരത്തേ അവകാശപ്പെട്ടിരുന്നു.

അതേസമയം, സൗദിയുടെ നിസ്സഹകരണത്തില്‍ പ്രതിഷേധിച്ച് ഈമാസം സൗദിയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്രസമ്മേളനം ബ്രിട്ടനും യു.എസും ബഹിഷ്‌കരിച്ചേക്കും. സൗദിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണപദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍നിന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, ഉബര്‍ ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ബ്രാന്‍സന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പിന്മാറിയിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.