1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2020

സ്വന്തം ലേഖകൻ: ഇന്ത്യന്‍ ചെറുകിട-ഇടത്തരം മേഖല ഡിജിറ്റല്‍ വത്കരിക്കുന്നതിന് തന്റെ കമ്പനി ഒരു ബില്യന്‍ ഡോളര്‍ (7082 രൂപ) നിക്ഷേപിക്കുമെന്ന് ആമസോണ്‍ മേധാവി ജെഫ് ബിസോസ്. ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 ഓടെ 10 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ആമസോണിനാവുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികള്‍ അന്യായമായ ബിസിനസ് രീതികള്‍ നടത്തുന്നുവെന്ന ചെറുകിട വ്യവസായികളുടെ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ജെഫ് ബിസോസിന്റെ ഇന്ത്യാ സന്ദര്‍ശനം. അതേ സമയം ഈ ആരോപണങ്ങള്‍ ആമസോണടക്കം നിഷേധിക്കുകയും ചെയ്തു.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യ-യുഎസ് ബന്ധത്തിന് വളരെ പ്രധാന്യമുണ്ടെന്നും ഇത് ഇന്ത്യന്‍ നൂറ്റാണ്ടായി കരുതുന്നുവെന്നും ആമസോണ്‍ മേധാവി പറഞ്ഞു. ചലനാത്മകത, ഊര്‍ജ്ജം, വളര്‍ച്ച ഈ രാജ്യത്തിന് ചില പ്രത്യകതകളുണ്ട്. ഇതൊരു ജനാധിപത്യമാണെന്നും ജെഫ് ബോസിസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.