1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍. നിര്‍മാണ പ്രവൃത്തികള്‍ ജനുവരി അവസാനത്തോടെ ഏറെക്കുറെ പൂര്‍ത്തിയാവുമെന്നും വ്യാഴാഴ്ച നടന്ന അവലോകനയോഗം വിലയിരുത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാകും.

ജനുവരിയില്‍ത്തന്നെ പരീക്ഷണപ്പറക്കല്‍ നടത്തി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള ലൈസന്‍സിന് ഫെബ്രുവരിയില്‍ല്‍ അപേക്ഷ നല്‍കും. വിമാനതാവള സൈറ്റില്‍ നടന്ന അവലോകന യോഗത്തില്‍ കിയാല്‍ ഡയറക്ടര്‍ പി.ബാലകിരണ്‍ അദ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വിവിധ പ്രവൃത്തികളുടെ കരാറുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത് സെപ്റ്റംബറിലായിരിക്കും എന്നാണ് കരുതുന്നതെങ്കിലും അതിനുള്ള ലൈസന്‍സ് ജൂലൈയോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് കണ്ണൂരില്‍ വിമാനം ഇറങ്ങുന്നതോടെ സഫലമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.