1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2015

കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധിപ്പെട്ട് ഒമ്പത് സിഐഎസ്എഫ് ജവാന്‍മാര്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ നാലുമണിയോടെയാണ് ഇവര്‍ കീഴടങ്ങാനെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാളുടെ മരണത്തിനും ഫയര്‍ഫോഴ്!സിന്റെ ഓഫീസും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലാണ് 9 സിഐഎസ്എഫ് ജവാന്‍മാരുടെ കീഴടങ്ങല്‍.

ഇവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതോടെ കേസില്‍ കസ്റ്റഡിയിലുള്ളവര്‍ 13 ആയി. നാല് ജവാന്‍മാരെ നേരത്തെ അറസ്റ്റ് ചെയ്!തിരുന്നു. നശിപ്പിക്കപ്പെട്ട വസ്!തുക്കളുടെ മുല്യം കണക്കാക്കി, ആ തുക കെട്ടിവെച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജാമ്യം ലഭിക്കൂ.

നേരത്തെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളില്‍ സിഐഎസ്എഫ് സഹകരിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന് ശേഷമാണ് സിഐഎസ്എഫ് കേസ് അന്വേഷണമായി സഹകരിക്കാന്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.