1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015

സ്വന്തം ലേഖകന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കേരളത്തിന്റെ നിലപാടു വ്യക്തമാക്കുന്ന അന്തിമ റിപ്പോര്‍ട്ട് കേരള ജൈവ–വൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു.

പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനകീയസമിതി തയാറാക്കിയതിനാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു പരാതികള്‍ ഉണ്ടാവില്ലെന്ന് ഉമ്മന്‍ പറഞ്ഞു. ഭൂപടവും റിപ്പോര്‍ട്ടും പേപ്പറിലും സിഡിയിലും കേന്ദ്ര പരിസ്ഥിതി സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലുള്ള കേന്ദ്ര വിജ്ഞാപനം സെപ്റ്റംബര്‍ ഒന്‍പതിന് ഇറങ്ങുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം പരിശോധനയ്ക്ക് അടുത്തുതന്നെ എത്തും. കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന 10% സ്ഥലങ്ങള്‍ കേന്ദ്രസംഘം പരിശോധിക്കും.

പശ്ചിമഘട്ട മേഖലയിലെ ആറു സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഇതേവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.