1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ടു ചെയ്യാം. ആറു മണിക്ക് വോട്ടിംഗ് അവസാനിക്കുമ്പോള്‍ വരിയില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്താകെ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ 3,176 എണ്ണമുണ്ടെന്നും കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി 119 പോളിങ് സ്‌റ്റേഷനുകള്‍ക്കു മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാജി അറിയിച്ചു.

2,60,19,284 വോട്ടര്‍മാരാണു പട്ടികയിലുള്ളത്. സംസ്ഥാനത്തൊട്ടാകെ 21,498 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 148 ഓക്‌സിലറി ബൂത്തുകളും ഉണ്ടാകും. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ മലപ്പുറം ജില്ലയിലാണ് 2,248 എണ്ണം. കുറവ് ബൂത്തുകള്‍ വയനാട് ജില്ലയിലും 470. വോട്ടിങ് മെഷീനിലെ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്‌നത്തിനൊപ്പം ചിത്രവുമുണ്ടെന്നത് ഇക്കുറി പ്രധാന സവിശേഷത.

40 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. ഇതില്‍ 109 പേര്‍ മാത്രമാണ് വനിതകള്‍. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ 17 പേര്‍. നാലു പേര്‍ മല്‍സരരംഗത്തുള്ള പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്, തരൂര്‍ മണ്ഡലങ്ങളിലാണു സ്ഥാനാര്‍ഥികള്‍ കുറവ്. സംസ്ഥാനത്ത് 120 കമ്പനി കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര സേനക്കു പുറമേ 52,000 പൊലീസുകാരെയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിയോഗിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.